വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്, സവിശേഷ സാഹചര്യം കണക്കിലെടുത്തെന്ന് മന്ത്രി സണ്ണി ജോസഫ്

JUNE 22, 2026, 11:08 PM

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം സമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിയമസഭയിൽ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുൻ വർഷങ്ങളിലെ കടുത്ത വേനൽക്കാലത്ത് (മാർച്ച്, ഏപ്രിൽ മാസങ്ങളിൽ) സംസ്ഥാനത്തെ പ്രതിസന്ധി മറികടക്കാൻ മറ്റ് സ്രോതസുകളിൽ നിന്ന് വൈദ്യുതി കടം വാങ്ങിയിരുന്നു. ഈ അധിക വൈദ്യുതി ജൂൺ മാസത്തോടെ തിരിച്ചു നൽകേണ്ടതുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

സാധാരണ ഗതിയിൽ ജൂൺ മാസത്തോടെ കാലവർഷം സജീവമാകുകയും വൈദ്യുതി ഉപഭോഗം കുറയുകയും ചെയ്യാറുള്ളതാണ്. എന്നാൽ ഇത്തവണ പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതു കൊണ്ട് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ കുറവ് വന്നിട്ടില്ല.

vachakam
vachakam
vachakam

നിലവിൽ തികച്ചും സവിശേഷമായ ഒരു സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും ഇതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നും മന്ത്രി സഭയെ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam