എൽഡിഎഫിനൊപ്പം തുടരുമെന്ന് ഇപ്പോൾ പറയാൻ ആവില്ലെന്ന് തൃശൂർ മേയർ

AUGUST 7, 2025, 6:51 AM

തൃശൂർ:  എൽഡിഎഫിന് ഒപ്പം തുടരുമെന്ന് ഇപ്പോൾ പറയാൻ ആവില്ലെന്നും, രാഷ്ട്രീയ സാഹചര്യം നോക്കി കാര്യങ്ങൾ പരിശോധിക്കുമെന്നും തൃശൂർ മേയർ എം.കെ. വർഗീസ് പറഞ്ഞു. 

എനിക്ക് അനുവദിച്ചിരിക്കുന്ന കാലത്ത് മേയറായി എൽഡിഎഫിനൊപ്പം തുടരുന്നതിനെ കുറിച്ചാണ് താനിപ്പോൾ ചിന്തിക്കുന്നത്. അതിനുശേഷം ഉള്ള കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ പറയാൻ ആകില്ല. ബിജെപിയിലേക്ക് പോകുമെന്ന് പലരും ചിന്തിക്കുന്നത് എന്റെ കുറ്റമല്ല.

ഇതുവരെയുള്ള തൻ്റെ പ്രവർത്തനങ്ങൾ മികച്ചതായത് കൊണ്ടാണ് അവരും അങ്ങനെ ചിന്തിക്കുന്നത്. നാളെ എൽഡിഎഫിനൊപ്പം ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാൻ ആവില്ല.

vachakam
vachakam
vachakam

എൽഡിഎഫിനൊപ്പം തുടരാൻ ‍ഞാൻ എൽഡിഎഫുകാരനായല്ല സ്വതന്ത്രനായാണ് ജയിച്ചുവന്നത്. സ്വതന്ത്രനായി പ്രവർത്തിക്കാം എന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അവർക്കൊപ്പം നിൽക്കാൻ തയ്യാറായതെന്ന്  എം.കെ. വർഗീസ് പറഞ്ഞു.

തൻ്റെ കൈകാലുകൾ ആരും കെട്ടിയിട്ടില്ലെന്നും എൽഡിഎഫിന്റെ ഒപ്പം തന്നെ തന്റെ ആശയങ്ങളും ഉൾക്കൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും എം.കെ. വർഗീസ് പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam