'തെറ്റ് പറ്റി, പാര്‍ട്ടിയില്‍ തിരിച്ചെടുക്കണം'; ഡിസിസി പ്രസിഡന്റിന് കത്തയച്ച് മറ്റത്തൂര്‍ പഞ്ചായത്തംഗം

JANUARY 1, 2026, 7:56 AM

തൃശൂര്‍: മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ തെറ്റ് പറ്റിയെന്ന് കാട്ടി ഡിസിസി പ്രസിഡന്റിന് കത്തയച്ച് വിമത മെമ്പര്‍. മറ്റത്തൂര്‍ പഞ്ചായത്ത് 23-ാം വാര്‍ഡ് അംഗം അക്ഷയ് സന്തോഷാണ് ഡിസിസി പ്രസിഡന്റിന് കത്ത് നല്‍കിയത്. 

പുതിയ മെമ്പര്‍ എന്ന നിലയില്‍ വീഴ്ച്ച പറ്റിയെന്നും തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നുമാണ് അക്ഷയ് ഡിസിസി പ്രസിഡന്റിന് അയച്ച കത്തില്‍ പറയുന്നത്. 

ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് രാജിവെച്ചതെന്നും പാര്‍ട്ടിയിലെ എല്ലാ തീരുമാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസരിച്ച് താന്‍ പ്രവര്‍ത്തിക്കുമെന്നും അക്ഷയ് ഡിസിസി പ്രസിഡന്റിന് അയച്ച കത്തില്‍ പറയുന്നുണ്ട്.

vachakam
vachakam
vachakam

പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാന്‍ താന്‍ തയ്യാറാണെന്നും അക്ഷയ് സന്തോഷ് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന് അയച്ച കത്തില്‍ പറയുന്നുണ്ട്. ബിജെപിയുടെ പിന്തുണ തേടിയ പഞ്ചായത്ത് അംഗങ്ങളെയും വിമത നേതാക്കളെയും നേരത്തെ അക്ഷയ് പരസ്യമായി തളളിപ്പറഞ്ഞിരുന്നു. അക്ഷയ് സന്തോഷിനെ വിമത നേതാവ് ടി എം ചന്ദ്രന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam