മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതിപ്പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുന്നതിൽ റിപ്പോർട്ട് തേടി കോടതി

SEPTEMBER 22, 2025, 7:43 PM

കൊച്ചി ∙ മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ റിപ്പോർട്ട് തേടി കോടതി.നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ഡ്രീം ബിഗ് ഫിലിംസിന്റെ സുജിത് നായർ, റോഡ്‌വേ ക്ലാസിക്സ് ഉടമ മർവ സൈൻ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് ആണ് കോടതിയെ സമീപിച്ചത്.തുടർന്നാണ് പ്രാഥമിക വാദത്തിനു ശേഷം ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മരട് പൊലീസിന് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്.

സിനിമക്കായി മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന പരാതിയിൽ നിർമാതാക്കൾക്കെതിരെ കേസെടുത്തിരുന്നു.സൗബിൻ ഷാഹിറടക്കമുള്ളവരെ ചോദ്യം ചെയ്യുകയും പിന്നീട് ഇവർക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം നൽകുകയും ചെയ്തിരുന്നു.

2022ൽ ചിത്രം തുടങ്ങുന്നതിന് മുൻപ് സിറാജ് ഏഴ് കോടി രൂപ നിക്ഷേപമായി നൽകി. ചിത്രത്തിന്റെ ലാഭത്തിന്റെ 40 ശതമാനം നൽകാമെന്ന് നിർമാതാക്കൾ വാഗ്ദാനം ചെയ്തു.എന്നാൽ, 2024ൽ ചിത്രം ലോകമെമ്പാടും 250 കോടിയിലധികം രൂപ നേടി ചരിത്രവിജയം നേടിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.വലിയ ലാഭമുണ്ടായിട്ടും തനിക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകാതെ നിർമാതാക്കൾ വഞ്ചിച്ചുവെന്നാണ് സിറാജിന്റെ ആരോപണം.ഈ വിഷയത്തിൽ പലതവണ നിർമാതാക്കളെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് കൊച്ചി മരട് പൊലീസിൽ പരാതി നൽകിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam