കോട്ടയം: അമൃത എക്‌സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി അഭിലാഷിനെയാണ് കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ട് മധുരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന അമ്യത എക്‌സ്പ്രസിലാണ് ലൈംഗികാതിക്രമം നടന്നത്.
തിരുവനന്തപുരം സ്വദേശിനിയായ ഇരുപത്തിനാലുകാരിയോട് ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍വെച്ച് പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു.
ഇതിനുപിന്നാലെ യുവതി കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പോലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയിൽ കേസെടുത്ത കോട്ടയം റെയില്‍വേ പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്