മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം 

MAY 25, 2026, 12:58 AM

കോട്ടയം: മമ്മൂട്ടി ഉൾപ്പെടെയുള്ള പ്രമുഖർക്ക് മഹാത്മാ ഗാന്ധി സർവകലാശാല പ്രഖ്യാപിച്ച ഡി.ലിറ്റ് ബിരുദം സമ്മാനിച്ചു. സർവകലാശാല അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ ചാൻസലർ കൂടിയായ രാജേന്ദ്ര ആർലേക്കർയാണ് ബഹുമതി കൈമാറിയത്.

പ്രോ-ചാൻസലറും മന്ത്രിയുമായ റോജി എം. ജോൺ ചടങ്ങിൽ പങ്കെടുത്തു. നാഗസ്വര വിദ്വാനായ തിരുവിഴ ജയശങ്കർ, വാസ്‌കുലാർ സർജനും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മെഡിക്കൽ അഡ്മിനിസ്ട്രേറ്ററുമായ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ഡോക്ടറേറ്റ് നൽകി.

മമ്മൂട്ടിക്കും തിരുവിഴ ജയശങ്കറിനും ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (D.Litt) ബിരുദവും, ഡോ. എൻ. രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (D.Sc) ബിരുദവുമാണ് സർവകലാശാല നൽകിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam