കൊല്ലം: 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്തെ സമാപന സമ്മേളനത്തിൽ കൈയടി നേടി മമ്മൂട്ടിയുടെ പ്രസംഗം. പരാജയങ്ങൾ കലയെ ബാധിക്കരുതെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു.
മത്സരത്തിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാലോകത്ത് ഒരുപോലെ അവസരങ്ങളുണ്ടെന്നും താൻ അതിന് ഉദാഹരണമാണെന്നും താരം പറഞ്ഞു.
‘ഇതൊരു യുവജനോത്സവമാണ്; എന്നെ എന്തിനാണ് ഇവിടേക്ക് വിളിച്ചതെന്ന് അറിയില്ല, ഞാൻ ആണ് ഇതിന് അര്‍ഹതയുള്ളയാളെന്ന് മന്ത്രി പറഞ്ഞു.
അതിന് അദ്ദേഹം കണ്ടു പിടിച്ചത് ഞാന്‍ ഇപ്പോഴും യുവാവാണെന്നാണ്’- എന്നാണ് മമ്മൂട്ടി പറഞ്ഞത്. കാഴ്ചയില്‍ മാത്രമാണ് താന്‍ യുവാവെന്നും വയസ് പത്ത് തൊണ്ണൂറായെന്നും മമ്മൂട്ടി പറഞ്ഞു.
'കലകൾക്ക് കേരളത്തിൽ വിവേചനമില്ല. ഒരു യൂണിവേഴ്സിറ്റി കലോത്സവത്തിൽ പോലും പങ്കെടുക്കാൻ സാധിക്കാതിരുന്നയാളാണ് ഞാൻ. മത്സരങ്ങളിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാരംഗത്ത് അവസരങ്ങൾ ഒരുപോലെയാണ്,' മമ്മൂട്ടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്