ബ്രിട്ടീഷ് പാർലമെന്റിലെ മലയാളി തിളക്കം

JULY 5, 2024, 1:57 PM

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് അംഗമായി വിജയിച്ചവരിൽ മലയാളിയും.   ഇംഗ്ലണ്ടിലെ ആഷ്‌ഫോർഡിൽ ലേബർ പാർട്ടിയുടെ മലയാളി സ്ഥാനാർഥി സോജൻ ജോസഫ് വിജയിച്ചു.

യുകെയിൽ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ മലയാളിയാണ് സോജൻ ജോസഫ്.

കോട്ടയം കൈപ്പുഴ സ്വദേശിയാണ് സോജൻ ജോസഫ്.  ബ്രിട്ടീഷ് മുൻ ഉപപ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയുമായ ഡാമിയൻ ഗ്രീനിനെയാണ് സോജൻ ജോസഫ് പരാജയപ്പെടുത്തിയത്.

vachakam
vachakam
vachakam

ആഷ്‌ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെൻറൽ ഹെൽത്ത് നഴ്‌സിങ് മേധാവിയുമാണ് ഇദ്ദേഹം. 2002 മുതൽ പൊതുരംഗത്ത് സജീവമാണ്.

 കൺസർവേറ്റീവ് പാർട്ടിയുടെ സീറ്റ് 1,779 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് സോജൻ പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ സോജൻ മാന്നാനം കെ ഇ കോളേജിലെ പൂർവ വിദ്യാർത്ഥിയാണ്.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam