ജാബു: മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിലെ ജാബുവിൽ മലയാളി സിഎസ്ഐ വൈദികനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞമാസം 25നാണ് തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ ഫാദർ ഗോഡ്‍വിനെ രത്ലം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 25 വര്‍ഷമായി വൈദികനും കുടുംബവും മധ്യപ്രദേശില്‍ താമസിച്ചുവരികയായിരുന്നു. ഗ്രാമത്തില്‍ ആതുരസേവനവും മിഷന്‍ പ്രവര്‍ത്തനങ്ങളും നടത്തിവരികയായിരുന്നു.
ട്യൂഷന്‍ സെന്‍ററും ടെയ്‍ലറിങ് കേന്ദ്രവും നടത്തിവരികയായിരുന്നു അദ്ദേഹം. എന്നാല്‍ ഗ്രാമവാസികളല്ല, വൈദികനെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നും ഗ്രാമത്തിന് പുറത്ത് നിന്നുള്ളവരാണെന്നുമാണ് കൂടെയുള്ള വൈദികര്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
