കൊച്ചി: സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും കേരള ഹൈക്കോടതിയില്‍ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാകാതെ മദ്രാസ് ഹൈക്കോടതി ജഡ്ജി. മധുര ബെഞ്ചിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് നിഷ ബാനു ആണ് ജഡ്ജിയായി ചുമതലയേറ്റെടുക്കാന്‍ തയ്യാറാകാത്തത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ജഡ്ജി സ്ഥാനത്തെ സീനിയോറിറ്റി നഷ്ടപ്പെടുമെന്നതാണ് ജസ്റ്റിസ് നിഷ ബാനു കേരള ഹൈക്കോടതിയിലെ ജഡ്ജിയായി ചുമതലയേറ്റെടുക്കാന്‍ വൈകുന്നതിന്റെ കാരണമെന്നാണ് സൂചന. ജസ്റ്റിസ് നിഷ ബാനു ഉള്‍പ്പടെ 13 ജഡ്ജിമാരെ സ്ഥലംമാറ്റാന്‍ ഓഗസ്റ്റ് 27നാണ് സുപ്രീംകോടതി കൊളീജിയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച രാഷ്ട്രപതിയുടെ തീരുമാനപ്രകാരം കേന്ദ്ര നിയമ മന്ത്രാലയം ഒക്ടോബര്‍ 15ന് വിജ്ഞാപനമിറക്കി.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ നിന്ന് കേരള ഹൈക്കോടതിയിലേക്ക് ആയിരുന്നു സ്ഥലംമാറ്റം. മറ്റ് 12 ജഡ്ജിമാരും അതത് ഹൈക്കോടതികളിലെത്തി ചുമതലയേറ്റെടുത്തു. എന്നാല്‍ സ്ഥലംമാറ്റ വിജ്ഞാപനത്തിന് പിന്നാലെ നീതിന്യായ ചുമതലകളില്‍ നിന്ന് ജസ്റ്റിസ് നിഷ ബാനു വിട്ടുനില്‍ക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
