നേതാക്കളുടെ അഹംഭാവവും, ജനങ്ങളെ അകറ്റുന്ന ശൈലികളും തിരുത്തും: എം.വി.ഗോവിന്ദന്‍

JULY 5, 2024, 3:44 PM

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച സംസ്ഥാന സമിതി റിപ്പോര്‍ട്ട് സിപിഎം കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.

സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തല്‍ തന്നെയാണ് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. ജനത്തെ അകറ്റുന്ന ശൈലികള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സമിതി കണ്ടെത്തിയതാണ്. അതൊന്നും കേന്ദ്ര കമ്മിറ്റിയുടെ മാത്രം കണ്ടെത്തലല്ല.

തെറ്റായ പ്രവണത വച്ചുപൊറുപ്പിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. ജനത്തെ അകറ്റുന്ന എല്ലാ ശൈലികളും പാര്‍ട്ടി തിരുത്തും. അതില്‍ നേതാക്കളുടെ അഹംഭാവവും വരും. എന്നാല്‍ അത് മുഖ്യമന്ത്രിയുടെ ശൈലിയാണെന്ന വ്യാഖ്യാനം വേണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

vachakam
vachakam
vachakam

എസ്‌എഫ്‌ഐക്കെതിരേ വ്യാപക പ്രചാരണമാണ് നടക്കുന്നതെന്നും ഗോവിന്ദന്‍ പ്രതികരിച്ചു. പ്രതിഭാശാലികളെ സംഭാവന ചെയ്ത പ്രസ്ഥാനമാണ് എസ്‌എഫ്‌ഐ. കാമ്ബസുകളിലെ റാഗിംഗ് ഉള്‍പ്പെടെ തടഞ്ഞ പ്രസ്ഥാനമാണ് ഇത്.

എന്നാല്‍ എസ്‌എഫ്‌ഐയിലെ തെറ്റായ പ്രവണതകളെ ന്യായീകരിക്കില്ല. ചെറിയ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് എസ്‌എഫ്‌ഐ തന്നെ പരിഹരിക്കും. എസ്‌എഫ്‌ഐയേക്കുറിച്ചുള്ള ബിനോയി വിശ്വത്തിന്‍റെ അഭിപ്രായം അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടാണ്. അതിന് പദാനുപദ മറുപടിയില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam