കൊല്ലം: കൊല്ലം കൊട്ടാരക്കര വയക്കലിൽവെച്ച് കോൺഗ്രസ് നേതാവ് എം ലിജു സഞ്ചരിച്ച കാർ അടക്കം 3 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.
അപകടത്തിൽ ലിജുവിന് പരിക്കില്ല. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പൊലീസിൻറെ ഇൻറർസെപ്റ്റർ വാഹനം മറ്റൊരു കാറിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. അപകടം കണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ലിജു സഞ്ചരിച്ച കാറും അപകടത്തിൽപ്പെടുകയായിരുന്നു.
എന്നാൽ അപകടത്തിൽ കോട്ടയം സ്വദേശികളായ കാർ യാത്രികർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
