വീര്യം കുറഞ്ഞ മദ്യം: മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങി എക്സൈസ് മന്ത്രി എം. ലിജു

JUNE 20, 2026, 11:10 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്താന്‍ എക്സൈസ് മന്ത്രി എം. ലിജു ഒരുങ്ങുന്നതായി റിപ്പോർട്ട്. വിഷയത്തില്‍ ചര്‍ച്ചയില്ലാതെ തീരുമാനം നടപ്പാക്കാനാകില്ലെന്ന നിലപാടിലാണ് മന്ത്രി.

വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതിനെക്കുറിച്ച് ഇതുവരെ നയപരമായൊരു തീരുമാനവും എക്സൈസ് വകുപ്പ് എടുത്തിട്ടില്ലെന്ന് എം. ലിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു നീക്കം സംബന്ധിച്ച് അന്തിമ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പഴയ നയം അതേപടി പിന്തുടരേണ്ടതില്ലെന്ന നിലപാടാണ് എക്സൈസ് വകുപ്പിനുള്ളത്. കൂടാതെ, ഇത്തരമൊരു നയം സമൂഹത്തെ എങ്ങനെ ബാധിക്കുമെന്നതും ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

അതേസമയം, പുതുക്കിയ ബജറ്റില്‍ മദ്യത്തിന്റെ തീരുവയില്‍നിന്ന് അധിക വരുമാനം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഈ വകുപ്പില്‍നിന്ന് 387 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam