കൊച്ചി: നിയമ സഹായം തേടിയെത്തിയ എറണാകുളം സ്വദേശിയായ യുവതിയെ ഓഫിസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന കേസിൽ മുൻ ഗവൺമെന്റ് പ്ലീഡർ അഡ്വ. പി.ജി. മനുവിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
സ്വകാര്യചിത്രങ്ങൾ മനു ഫോണിൽ പകർത്തിയതായും പരാതിയിൽ പറയുന്നു.
ഒളിവിലുള്ള പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് പറയുന്നു.
യുവതിയുടെ പരാതിയിൽ ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി കീഴടങ്ങാൻ പത്തുദിവസം സമയ പരിധി നിശ്ചയിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടിസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്