തീരാത്ത പരാതികളുമായി വടകര 

APRIL 26, 2024, 6:59 AM

വടകര: വടകരയിലെ പരാതികൾ തീരുന്നില്ല. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതുമുതൽ ഇന്നുവരെ പരാതികളുടെ കൂമ്പാരമാണ്.

ഏറ്റവും ഓടുവിൽ യുഡിഎഫ് വർ​ഗീയ പ്രചരണം നടത്തുന്നുവെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. 

 എല്‍ഡിഎഫിന്റെ ആരോപണങ്ങളെ തള്ളി യുഡിഎഫ് രം​ഗത്തെത്തി. ഫേക്ക് ഐഡി ഉപയോഗിച്ച് യുഡിഎഫിനെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും മുന്നണി ആരോപിച്ചു. 

vachakam
vachakam
vachakam

മതതീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് തേടുന്നുവെന്ന വ്യാജ പോസ്റ്റര്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി. 

കോഴിക്കോട് റൂറല്‍ എസ് പിക്ക് യുഡിഎഫ് പരാതി നല്‍കി. വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam