ശബരിമലയിൽ ഇനി ഓൺലൈൻ ബുക്കിങ് മാത്രം

MAY 5, 2024, 7:49 AM

പത്തനംതിട്ട: ശബരിമലയിൽ ഇനി ഓൺലൈൻ ബുക്കിങ് മാത്രം. അടുത്ത മണ്ഡല-മകരവിളക്ക് കാലം മുതൽ സ്പോട് ബുക്കിങ് ഉണ്ടാകില്ല.

സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇല്ലാതെ ശബരിമലയിലെത്തി സ്‌പോട് ബുക്കിങ് നടത്തി തീര്‍ഥാടനം ചെയ്യാന്‍ ഇനി കഴിയില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ വെബ് സൈറ്റില്‍ കയറി ഓണ്‍ലൈന്‍നായി മുന്‍കൂര്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടത്തുന്നവര്‍ക്ക് മാത്രമാവും ഇനി ശബരിമല ദര്‍ശനം സാധ്യമാവുക.

vachakam
vachakam
vachakam

ഒരു ദിവസത്തെ ബുക്കിങ് 80,000 ആയി നിജപ്പെടുത്തും. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ഇത്തവണ മൂന്ന് മാസം മുന്‍പേ ഓണ്‍ലൈന്‍ ബുക്കിങ് നടത്താമെന്നും യോഗത്തിൽ ധാരണയായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam