തിരുവനന്തപുരത്ത് മെട്രോ വരുന്നു; ചെലവ് 11,560.80 കോടി

MAY 5, 2024, 7:03 AM

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയില്‍ തിരുവനന്തപുരത്ത് വരുന്നു. വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) അടുത്തമാസം സമര്‍പ്പിക്കും. സര്‍ക്കാര്‍ അംഗീകരിച്ച ശേഷം കേന്ദ്രനഗര മന്ത്രാലയത്തിന്റേ അനുമതി കിട്ടുന്നതോടെ നിര്‍മ്മാണത്തിന് ഒരുക്കങ്ങള്‍ ആരംഭിക്കും.

തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ ആണ് ആലോചിച്ചത്. അതിന്റെ പ്രയോജനക്ഷമത പരിശോധിച്ച ശേഷമാണ് പരമ്പരാഗത മീഡിയം മെട്രോ തീരുമാനിച്ചത്. ഇതിന്റെ എക്‌സിക്യൂട്ടീവ് സമ്മറി ഫെബ്രുവരിയില്‍ ഡി.എം.ആര്‍.സി സമര്‍പ്പിച്ചിരുന്നു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് തിരുവനന്തപുരം മെട്രോയുടെ നടത്തിപ്പ് ചുമതല. ഇവരുടെ നിര്‍ദ്ദേശ പ്രകാരം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഡി.പി.ആര്‍ തയ്യാറാക്കി. അതിന്റെ അന്തിമ വിശകലനം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സി.ഇ.ഒ.യുമായ ഡോ.കെ.എം.എബ്രഹാമിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച നടന്നു. അതിലെ നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി അടുത്തമാസം കൊച്ചി മെട്രോയ്ക്ക് ഡി.പി.ആര്‍ സമര്‍പ്പിക്കും. പിന്നീട് സംസ്ഥാനസര്‍ക്കാരിനും. സംസ്ഥാനത്തിന്റെ അംഗീകാരത്തിന് ശേഷം കേന്ദ്രനഗര മന്ത്രാലയത്തിനും സമര്‍പ്പിക്കും.

കേന്ദ്രാനുമതിക്ക് ശേഷമായിരിക്കും സ്ഥലമേറ്റെടുക്കലും വായ്പ ലഭ്യമാക്കാനുമുള്ള നടപടികള്‍. തിരുവനന്തപുരം മെട്രോ റെയില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിനും രൂപം നല്‍കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam