പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കരുത്; ഹൈക്കോടതി

MAY 5, 2024, 8:19 AM

കൊച്ചി: പീഡനത്തിന് ഇരയായി ഗർഭിണിയായ സംഭവങ്ങളിൽ  ഗർഭഛിദ്രത്തിൽ അനുമതി നിഷേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്ന് ഹൈക്കോടതി. 

ലൈംഗികാതിക്രമത്തിനിരയായി ഗർഭിണി ആയാൽ അതിജീവിത അനുഭവിക്കുന്നത് ശാരീരികവും മാനസികവുമായ വലിയ വ്യഥയായിരിക്കുമെന്നും കോടതി പറഞ്ഞു.

പീഡനത്തിന് ഇരയായ 16 വയസ്സുള്ള പ്ലസ് വൺ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞത്. പത്തൊൻപതുകാരനായ കാമുകനിൽ നിന്നാണു പെൺകുട്ടി ഗർഭിണിയായത്.

vachakam
vachakam
vachakam

ബലാൽസംഗത്തിന് ഇരയായി ഗർഭിണിയായ യുവതിയെ, പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ നിർബന്ധിക്കാനാവില്ലെന്നും  കോടതി ചൂണ്ടിക്കാട്ടി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam