ബസ് സ്റ്റാൻഡിലെ കല്ലിൽ തട്ടി ബസിനടിയിലേക്ക് വീണു; യാത്രക്കാരന് ദാരുണാന്ത്യം 

MAY 5, 2024, 8:37 AM

പാലാ:∙ ബസ് സ്റ്റാൻഡിലൂടെ നടന്നുപോകുന്നതിനിടെ‍ കല്ലിൽ തട്ടി സ്വകാര്യ ബസിനടിയിലേക്കു വീണയാൾ മരിച്ചു. മേവട കുളത്തിനാൽ വിനോദ് ആണ്  മരിച്ചത്. 

ടൗൺ ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. ബസ് സ്റ്റാൻഡിനു നടുവിലെ കെട്ടിടത്തിന്റെ നാലു വശത്തും ഓരോ കല്ല് ഉയർന്നുനിൽക്കുന്നുണ്ട്. ഈ കല്ലിൽ തട്ടി തെറിച്ചു വീണ വിനോദിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു.

 സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കിയ ശേഷം പുറത്തേക്കു പോകുകയായിരുന്ന  സ്വകാര്യ ബസിന്റെ അടിയിലേക്കാണു വിനോദ് വീണത്. ബസിന്റെ പിൻവശത്തെ ചക്രങ്ങളാണു കയറിയിറങ്ങിയത്. 

vachakam
vachakam
vachakam

സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു. മേവടയിലെ ഓട്ടോ ഡ്രൈവറായിരുന്നു വിനോദ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam