ഡിജിറ്റൽ സർവേ നടത്തുന്ന സ്ഥലങ്ങളിൽ  സർവേക്കല്ലുകൾ പ്രത്യേകമായി സ്ഥാപിക്കണോ? 

JANUARY 22, 2024, 7:16 AM

  തിരുവനന്തപുരം: സർവേക്കല്ലുകൾ പ്രത്യേകമായി സ്ഥാപിക്കേണ്ടെന്നു ചട്ടഭേദഗതി. ഭൂമിയുടെ ഡിജിറ്റൽ സർവേ നടത്തുന്ന സ്ഥലങ്ങളിൽ സർവേക്കല്ലുകൾ  പ്രത്യേകമായി സ്ഥാപിക്കേണ്ടതില്ലെന്നാണ് കേരള സർക്കാരിന്റെ പുതിയ  ചട്ടഭേദഗതി വന്നിരിക്കുന്നത്.

 സർവേക്കല്ലുകൾ സ്ഥാപിക്കണമെന്ന് ഭൂവുടമ ആവശ്യപ്പെട്ടാൽ അതിന്റെ ചെലവ് സ്വയം വഹിക്കണമെന്നും 1964ലെ കേരള സർവേ അതിര് അടയാള നിയമ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.  

ഒന്നര വർഷം മുൻപ് ആരംഭിച്ച ഡിജിറ്റൽ സർവേ അംഗീകൃതമാക്കാനാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കിയത്. 200 വില്ലേജുകളിലായി പുരോഗമിക്കുന്ന ഡിജിറ്റൽ സർവേയ്ക്ക് സാധൂകരണം ലഭിക്കാൻ കൂടിയാണ് വിജ്ഞാപനം.  

vachakam
vachakam
vachakam

 ഡിജിറ്റൽ സർവേ പൂർത്തിയായ റവന്യു വില്ലേജുകളിലെ സബ് ഡിവിഷൻ അടിസ്ഥാനത്തിലുള്ള സർവേ ഭൂപടങ്ങൾ ഇനി സർവേ വകുപ്പ് തയാറാക്കിയ ‘എന്റെ ഭൂമി’ പോർട്ടലിൽനിന്നു നേരിട്ടു കൈമാറാം. 

  ഡിജിറ്റൽ സർവേയ്ക്കും ഭൂപടങ്ങൾ തയാറാക്കുന്നതിന് സർവീസ് ചാർജ് സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കും. ഈ സർവീസ് ചാർജ് ഈടാക്കുന്നതിനാൽ ഡിജിറ്റൽ സർവേ നടത്തിയ വില്ലേജുകളിൽ സർവേ ഭൂപടത്തിന്റെ അംഗീകാരത്തിനായി പ്രത്യേക ഫീസ് നൽകേണ്ടതില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam