കൊച്ചി: മുൻ മുഖ്യമന്ത്രി കെ. കരുണാകരനും കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും തമ്മിലുള്ള രാഷ്ട്രീയ അകൽച്ചയുടെ പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി മുതിർന്ന നേതാവ് കെ.വി. തോമസ്.
അദ്ദേഹത്തിന്റെ 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന പുതിയ പുസ്തകത്തിലാണ് നിർണ്ണായകമായ ഈ പരാമർശങ്ങളുള്ളത്. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മകൾ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാനുള്ള കരുണാകരന്റെ നീക്കമാണ് സോണിയ ഗാന്ധിയെ ചൊടിപ്പിച്ചതെന്നും ഇതാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നും പുസ്തകത്തിൽ പറയുന്നു.
പത്മജയുടെ പേര് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് സോണിയ വെട്ടിയതോടെ ചർച്ചകളിൽ നിന്ന് കരുണാകരൻ ഇറങ്ങിപ്പോയ സാഹചര്യം കെ.വി. തോമസ് വിവരിക്കുന്നു. പ്രശ്നപരിഹാരത്തിനായി കേന്ദ്ര നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് സോണിയ ഗാന്ധിയോട് സംസാരിച്ചപ്പോൾ അവർ തന്നോട് കയർത്തുവെന്നും അദ്ദേഹം കുറിച്ചു.
"പത്മജ കുടുംബിനിയാണെന്നല്ലേ മുൻപ് കരുണാകരൻ പറഞ്ഞത്, പിന്നെന്തിനാണ് ഇപ്പോൾ പുറംവാതിലിലൂടെ നീക്കം നടത്തുന്നത്" എന്ന് സോണിയ ചോദിച്ചതായും കെ.വി. തോമസ് വെളിപ്പെടുത്തി.
എന്നാൽ ഈ വെളിപ്പെടുത്തലുകൾ പൂർണ്ണമായും തെറ്റാണെന്ന് പത്മജ വേണുഗോപാൽ പ്രതികരിച്ചു. കെ.വി. തോമസ് തന്റെ പിതാവിനെ ചതിക്കുകയായിരുന്നുവെന്നും കരുണാകരൻ ക്ഷീണിതനായപ്പോൾ അദ്ദേഹം എ.കെ. ആന്റണിയുടെ പക്ഷത്തേക്ക് മാറിയെന്നും പത്മജ ആരോപിച്ചു. കെ. മുരളീധരനെ കെപിസിസി അധ്യക്ഷനാക്കുന്നതിൽ സോണിയയ്ക്ക് എതിർപ്പുണ്ടായിരുന്നു എന്ന വാദവും പത്മജ തള്ളിക്കളഞ്ഞു.
'കാര്യം കാണാന്‍ ഇത്രയും നുണ പറയുന്ന ഒരു മനുഷ്യന്‍ വേറെയില്ല. ഇപ്പോള്‍ കെ വി തോമസ് ഒന്നുമല്ലാതെയായി. മരിച്ചുപോയ മനുഷ്യനോട് നന്ദി വേണ്ട. പക്ഷേ കുറ്റപ്പെടുത്തുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. കെ കരുണാകരനും സോണിയ ഗാന്ധിയും തമ്മില്‍ തെറ്റാന്‍ ഞാനാണ് കാരണമെന്ന് പറയുന്നത് തെറ്റാണ്. എങ്ങനെ കെ വി തോമസ്, തോമസ് ആയി എന്നോര്‍ത്താല്‍ നന്ന്. കെ വി തോമസ് വല്ലതും പറഞ്ഞാല്‍ പഴയ ചരിത്രം ഞാന്‍ വിളിച്ചു പറയും. പുസ്തകം വിറ്റുപോകാന്‍ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. കെ വി തോമസ് അടുത്ത് ആരുടെ അടുത്തേക്കാണ് പോകുന്നത് എന്ന് എനിക്കറിയില്ല. അവരെ സന്തോഷിപ്പിക്കാന്‍ ആണോ ബുക്ക് വില്‍ക്കാന്‍ ആണോ ഇതൊക്കെ പറഞ്ഞത് എന്നറിയില്ല', പത്മജ വേണുഗോപാല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
