കുന്നിക്കോട് (കൊല്ലം): ഗതാഗതമന്ത്രിയുടെ വാഹനത്തിനു വശം കൊടുക്കാതെ റോഡുമധ്യത്തില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയും വാഹനത്തിനുള്ളില്‍ ഫോണ്‍ചെയ്തുകൊണ്ടിരുന്ന ഡ്രൈവറെയും പിടികൂടി.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കിഴക്കേത്തെരുവിനും തലവൂരിനും മധ്യേയായിരുന്നു സംഭവം.
നിര്‍മാണം നടക്കുന്ന പെട്രോള്‍ പമ്പിലേക്ക് തമിഴ്‌നാട്ടില്‍നിന്ന് മെറ്റലുമായി വന്ന ടോറസ് ലോറി റോഡുമധ്യത്തിലിട്ട് ഡ്രൈവര്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ മന്ത്രിയുടെ വാഹനമടക്കം എത്തിയിട്ടും മാറ്റാതെ വന്നതോടെയാണ് മന്ത്രി ഗണേഷ്‌കുമാര്‍ ഇറങ്ങി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്.
സ്ഥലത്തെത്തിയ പത്തനാപുരം ജോയിന്റ് ആര്‍ടിഒ ജി.എസ്. സുജിത്ത് കുന്നിക്കോട് പോലീസിനെ വിവരമറിയിച്ച് വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് പോലീസിനു കൈമാറുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
