കുംഭമേള താരത്തിന് സുരക്ഷയൊരുക്കൽ: മേൽവിലാസം പോലീസിന് കൈമാറി

JUNE 24, 2026, 10:22 PM

കൊച്ചി: കേരളത്തിൽ വിവാഹിതയായ കുംഭമേള താരത്തിന് സുരക്ഷ ലഭിക്കുന്നതിന്, അവർ താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ പോലീസിന് കൈമാറി.

എറണാകുളം ജില്ലയിലെയും കോട്ടയം ജില്ലയിലെയും ഓരോ വിലാസങ്ങളാണ് നൽകിയിട്ടുള്ളത്. ഇപ്പോൾ താമസം എറണാകുളത്താണെന്നും അഭിഭാഷകൻ വഴി പോലീസിനെ അറിയിച്ചു.

വൈറൽ താരമായ യുവതിക്കും ഭർത്താവ് മുഹമ്മദ് ഫർമാനും സംരക്ഷണം നൽകണമെന്ന്‌ ഹൈക്കോടതി എറണാകുളം സെൻട്രൽ പോലീസിന്‌ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിലാസം ആവശ്യപ്പെട്ട് സെൻട്രൽ പോലീസ് അഭിഭാഷകന് കത്ത് നൽകിയത്.

vachakam
vachakam
vachakam

മിശ്രവിവാഹിതരായ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മധ്യപ്രദേശ് പോലീസ് വേട്ടയാടുകയാണെന്നും കാണിച്ച് യുവതി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ഇടക്കാല ഉത്തരവ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam