നവംബറിലെ മാത്രം വരുമാനം 40 ലക്ഷം രൂപ! കെ.എസ്.ആര്‍.ടി.സി യുടെ ബജറ്റ് ടൂറിസം കോട്ടയത്ത് ഹിറ്റ്

DECEMBER 22, 2025, 5:49 AM

കോട്ടയം:  കെ.എസ്.ആര്‍.ടി.സി. യുടെ ബജറ്റ് ടൂറിസം പദ്ധതി കോട്ടയം ജില്ലയില്‍ ഹിറ്റ്. പദ്ധതിയുടെ  നവംബറിലെ മാത്രം വരുമാനം 40 ലക്ഷം രൂപയാണ്. കൂത്താട്ടുകുളം ഡിപ്പോയില്‍നിന്നുള്ള ബജറ്റ് ടൂറിസം സര്‍വീസും കോട്ടയം ജില്ലയുടെ കണക്കിലാണുള്‍പ്പെടുത്തുന്നത്.

സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീര്‍ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട്  കെ.എസ്.ആര്‍.ടി.സി നടത്തുന്ന ഏകദിന യാത്രാ പാക്കേജാണ് ബജറ്റ് ടൂറിസം. 

കുറഞ്ഞ യാത്രാചെലവും ഒറ്റയ്ക്കും കൂട്ടമായും യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യവുമാണ് സഞ്ചരികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകംപറഞ്ഞു. 

vachakam
vachakam
vachakam

അവധിക്കാലം മുന്നില്‍ക്കണ്ട് പുതിയ വിനോദയാത്രാ പാക്കേജും ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയിട്ടുണ്ട്.  ജില്ലയിലെ വിവിധ ഡിപ്പോകളില്‍നിന്ന് ഞായറാഴ്ച മുതല്‍ പ്രത്യേക അവധിക്കാല യാത്രകള്‍ ആരംഭിച്ചു.  പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, വട്ടവട, രാമക്കല്‍മേട്, വാഗമണ്‍, ഗവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ട്രിപ്പുകളുണ്ട്. 

ജില്ലയിലെ ഏഴു ഡിപ്പോകളില്‍നിന്നും കൂത്താട്ടുകുളത്തുനിന്നും യാത്രകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച് വൈകുന്നേരം അവസാനിക്കുന്ന ഏകദിന പാക്കേജിനുപുറമേ, കൊച്ചിയില്‍ നെഫര്‍ട്ടിറ്റി എന്ന ആഡംബര കപ്പല്‍ യാത്രയും ബജറ്റ് ടൂറിസം സെല്‍ നടത്തുന്നുണ്ട്. ബസ് യാത്രാച്ചെലവും കപ്പല്‍ ചാര്‍ജും ഉള്‍പ്പെടുന്നതാണ്  പാക്കേജ്.

ശിവഗിരിതീര്‍ഥാടനം, പന്തളം ക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രദര്‍ശനം തുടങ്ങിയ പാക്കേജുകളുമുണ്ട്.കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നന്പരുകള്‍:

vachakam
vachakam
vachakam

എരുമേലി-9562269963,9447287735, പൊന്‍കുന്നം-9497888032, 6238657110, ഈരാറ്റുപേട്ട- 9497700814,9526726383, പാലാ-

9447572249,9447433090, വൈക്കം- 9995987321,9072324543, കോട്ടയം- 

8089158178,9447462823, ചങ്ങനാശേരി- 8086163011,9846852601, കൂത്താട്ടുകുളം - 9497415696,9497883291

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam