തൃശ്ശൂർ: പാലിയേക്കരയിലെ ടോൾപിരിവ് വിലക്കിൽ കെഎസ്ആർടിസിയ്ക്ക് ലാഭം. ഒക്ടോബർ ആറിന് തുടങ്ങിയ പാലിയേക്കര ടോൾപിരിവ് വിലക്കിന് പിന്നാലെ കെഎസ്ആർടിസിയുടെ ലാഭം ഒരു കോടിയിലേക്കെത്തി.
കെഎസ്ആർടിസിക്ക് പ്രതിമാസം നിശ്ചിത തുകയാണ് ടോൾനിരക്ക്. മാസംതോറും 1050 ആയിരുന്നത് കുത്തനെ ഉയർത്തിയിരുന്നു. ടോൾ നൽകാതെ പ്രതിദിനം ശരാശരി 800 ബസുകൾവീതം ഇതുവഴി കടന്നുപോകാൻ തുടങ്ങിയിട്ട് 50 ദിവസത്തോട് അടുക്കുകയാണ്.
പാലിയേക്കര വഴി കടന്നുപോകണമെങ്കിൽ ഒരു ബസിനു മാസം 7310 രൂപ ടോൾ അടയ്ക്കണം. പ്രതിദിനം കടന്നുപോകുന്ന ബസുകളിൽ 20 ശതമാനത്തിൽത്താഴെ മാത്രമാണ് ഒന്നിലേറെ തവണ ടോൾഗേറ്റ് കടക്കുക. ഒന്നിലേറെത്തവണ കടക്കുകയാണെങ്കിൽ രണ്ടാംപ്രവേശനം മുതൽ പാതിയാണ് ടോൾനിരക്ക്.
ഇങ്ങനെ നോക്കുമ്പോൾ 800 ബസ് 7310 രൂപ വീതം ഒരു മാസം ലാഭിക്കുന്നയിനത്തിൽ മാത്രം കെഎസ്ആർടിസിക്ക് 55.5 ലക്ഷം ലാഭമുണ്ട്. ഇത് 50 ദിവസത്തിലേക്കെത്തുമ്പോൾ 90 ലക്ഷത്തിനടുത്തെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
