ഖാർഗെയുടെ ഓഫീസിന്റെ പേരിൽ കെ.എസ്. ശബരീനാഥന് തട്ടിപ്പ് ഫോൺകോൾ; ഹോട്ടൽ ബുക്കിങ്ങിന് ₹15,000 ആവശ്യപ്പെട്ടു

JULY 16, 2026, 5:25 AM

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെയുടെ ഓഫീസിന്റെ പേരിൽ തട്ടിപ്പ് ഫോൺകോൾ ലഭിച്ചതായി കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്. ശബരീനാഥൻ. ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിനായി സാമ്പത്തിക സഹായം ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പുകാരുടെ വിളിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.

രാത്രി ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്നതിനിടെയാണ് വാട്‌സ്ആപ്പ് കോൾ ലഭിച്ചതെന്ന് ശബരീനാഥൻ പറഞ്ഞു. തുടർച്ചയായി വിളി വന്നതിനെ തുടർന്ന് ഫോൺ എടുത്തപ്പോൾ, ഖാർഗെയുടെ കുടുംബം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നും ഉദയസമുദ്ര ഹോട്ടലിൽ മുറികൾ ബുക്ക് ചെയ്യാൻ പണം ആവശ്യമായതിനാലാണ് വിളിക്കുന്നതെന്നും മറുവശത്തുണ്ടായിരുന്നയാൾ അറിയിച്ചു.

ഫോണിൽ കാണിച്ച പേര് "മല്ലികാർജ്ജുന  ഖാർഗെ സർ പിഎ" ആയിരുന്നതിനാൽ ആദ്യം സംശയം തോന്നിയെന്നും, തുടർന്ന് ഉദയസമുദ്ര ഹോട്ടലുമായി ബന്ധപ്പെട്ടപ്പോൾ അത്തരമൊരു ബുക്കിങ് ഇല്ലെന്ന് സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു. പിന്നീട് കെ.സി. വേണുഗോപാലിന്റെ ഓഫീസുമായും ബന്ധപ്പെട്ട് വിവരം അന്വേഷിച്ചപ്പോഴും ഇത് വ്യാജമാണെന്ന് വ്യക്തമായി.

vachakam
vachakam
vachakam

തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ശബരീനാഥൻ തട്ടിപ്പുകാരുമായി സംഭാഷണം തുടർന്നു. തുടർന്ന് 'ജിഎം' എന്ന് പരിചയപ്പെടുത്തിയ മറ്റൊരാൾ ഫോണിലെത്തി, ₹15,000 അയച്ചാൽ രണ്ട് ഹോട്ടൽ മുറികൾ ലഭ്യമാക്കാമെന്ന് അറിയിച്ചു.

ഇവർ അയച്ച ബാങ്ക് വിവരങ്ങളും മറ്റ് വിശദാംശങ്ങളും മല്ലികാർജുന്‍ ഖാർഗെയുടെ ഓഫീസിലേക്ക് കൈമാറിയതായും, സംഭവത്തിൽ അവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കെ.എസ്. ശബരീനാഥൻ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam