കൊല്ലം: ആരോഗ്യമന്ത്രി കെ. മുരളീധരന് സ്വീകരണം നൽകിയത് സർക്കാർ ആശുപത്രിക്ക് ഉള്ളിൽ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെയായിരുന്നു സംഭവം.
ആശുപത്രികളിൽ കൊടി പിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പാടില്ലെന്ന മന്ത്രിയുടെ താക്കീത് നിലനിൽക്കെയാണ് ആരോഗ്യ മന്ത്രി തന്നെ സ്വീകരണം ഏറ്റുവാങ്ങിയത്.
ആശുപത്രി സന്ദർശിക്കാൻ എത്തിയ മന്ത്രിയെ എൻജിഒ സംഘടന ഷാൾ അണിയിച്ച് സ്വീകരിക്കുകയായിരുന്നു.
ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ പൊതിച്ചോർ വിതരണം ചെയ്യുന്നതിൽ മന്ത്രിയുടെ പരാമർശം നേരത്തെ വിവാദമായിരുന്നു.
ആശുപത്രിക്കുള്ളിൽ കൊടിവെച്ച് വിതരണം ചെയ്യാൻ അനുവദിക്കില്ലെന്ന് മുരളീധരൻ പിന്നീട് വിശദീകരിച്ചു. ആശുപത്രിക്കുള്ളിൽ രാഷ്ട്രീയ പ്രവർത്തനത്തിന് ആരെയും അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
