കോഴിക്കോട് : പ്രതിപക്ഷ ഉപനേതാവ് വിവാദത്തിൽ സിപിഐയെ പിന്തുണച്ച് മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ.പി.എ. മജീദ്. ‘സി.പി.എം ഇടതു മുന്നണിയിലെ വല്ല്യേട്ടൻ ചമയുന്നു എന്ന ആരോപണത്തിൽ നിന്ന് എല്ലാം തമ്പ്രാൻ കൽപിക്കുമെന്ന നിലയിലെത്തി. രാജകൽപന അനുസരിക്കാൻ മാത്രം അടിമകളാണ് സിപിഐക്കാരെന്ന് രാഷ്ട്രീയത്തെക്കുറിച്ച് സാമാന്യബോധമുള്ള ആരും പറയില്ലെന്ന്’ കെ.പി.എ. മജീദ് ലീഗ് മുഖപത്രമായ ചന്ദ്രികയിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
‘സി.പി.എമ്മിന്റെ വലയിൽ അകപ്പെട്ടതോടെയാണ് സി.പി.ഐ വരാന്തയിൽ തള്ളപ്പെട്ടത്. എൽ.ഡി.എഫ് ചെയർമാൻ കൺവീനർ സ്ഥാനങ്ങളും സി.പി.എമ്മിനാണ്. ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഈ ഉടമ അടിമ വ്യവസ്ഥക്ക് വലിയ മാറ്റമൊന്നുമില്ല. വലതുപക്ഷ സിപിഎമ്മും സിപിഐയുടെ നിലനിൽപ്പും എന്ന തലക്കെട്ടിലാണ് 'ചന്ദ്രിക'യിലെ ലേഖനം.
മുസ്ലിം ലീഗും സിപിഐയും കോൺഗ്രസും ഒന്നിച്ചു ഭരിച്ച അച്യുതമേനോൻ സർക്കാരിന്റെ കാലമാണ് കേരള വളർച്ചയുടെ അടിത്തറ ദൃഢപ്പെടുത്തിയത്. പിണറായിയുടെ പത്തുവർഷത്തെ ഭരണത്തിൽ പലതും പൂവണിയാതെ പോവാൻ കാരണം സിപിഐയുടെ സാന്നിധ്യമാണെന്നും’ മജീദ് ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തിലെ യഥാർഥ ഇടതുപക്ഷം യുഡിഎഫ് ആണെന്ന് നൂറുദിന വിഡി എസ് ഭരണം വിളിച്ചുപറയുന്നു. എൽഡിഎഫ് എന്ന ലേബൽ ഒട്ടിച്ചത് കൊണ്ടുമാത്രം ഇടതുപക്ഷം ആവില്ലെന്ന് സിപിഐക്ക് എങ്കിലും മനസ്സിലാകാതിരിക്കില്ലല്ലോ എന്നും കെ.പി.എ. മജീദ് ലേഖനത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
