കോഴിക്കോട് യുവാവിന് കുത്തേറ്റു;  പിന്നിൽ ബിജെപിയെന്ന് യുഡിഎഫ്

APRIL 26, 2024, 6:20 AM

കോഴിക്കോട്: പുതുപ്പാടിയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. 

ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് യുഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പിനോടടുപ്പിച്ച് സ്ഥലത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമെന്ന് യുഡിഎഫ് ആരോപിച്ചു. കുരിശ്പള്ളിയ്ക്ക് സമീപം നൊച്ചിയൻ നവാസിനാണ് പരിക്കേറ്റത്. 

നവാസിൻറെ മുതുകിലും കയ്യിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. 

vachakam
vachakam
vachakam

പ്രതിക്കായി തെരച്ചിൽ ആരംഭിച്ചെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. 

പ്രതിയായ വ്യക്തി മറ്റൊരാളെ മർദിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന വാക്ക് തർക്കത്തിന് പിന്നാലെയാണ് നവാസിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam