കോഴിക്കോട്: 'കറി ആൻഡ് സയനൈഡ്- ജോളി ജോസഫ് കേസ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം തടയാൻ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കേസിലെ രണ്ടാം പ്രതി എം എസ് മാത്യു നെറ്റ്ഫ്ലിക്സിനെതിരെ ഹർജി സമർപ്പിച്ചു.
കൂടത്തായി കേസ് സംബന്ധിച്ച് ഒരു ടെലിവിഷൻ ചാനലും ചില ഓൺലൈൻ ചാനലുകളും വ്യാജമായതും ആക്ഷേപകരവുമായ വാർത്തകൾ പ്രചരപ്പിക്കുന്നതായും എം എസ് മാത്യുവിന്റെ പരാതിയിലുണ്ട്. പ്രോസിക്യൂഷന്റെ മറുപടിക്കായി കേസ് ജനുവരി 29ലേയ്ക്ക് മാറ്റി.
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഡോക്യുമെന്ററി 2023 ഡിസംബർ 22ന് നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട പൊലീസ്, അഭിഭാഷകര്‍, ജോളിയുടെ മകന്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവർ ഡോക്യുമെന്റിയുടെ ഭാഗമായിട്ടുണ്ട്.
2019ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തു വന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്