പത്തനംതിട്ട: കോന്നി ചെങ്കളം പാറമട അപകടത്തില്‍ മരിച്ച അജയ്രാജിനെയും മഹാദേവപ്രധാന്റെയും മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.
അതേസമയം അപകടത്തില്‍ സമഗ്ര പരിശോധനയ്ക്ക് ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.
ഇതിന്റെ ഭാഗമായി ഇന്ന് ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളുടെ യോഗം കലക്ടറേറ്റില്‍ ചേരും. പ്രദേശവാസികള്‍ ഉയര്‍ത്തിയ പരാതികള്‍ അടക്കം അധികൃതര്‍ പരിശോധിക്കും.
വലിയ പ്രതിഷേധമായിരുന്നു നാട്ടുകാരുടെ ഭാഗത്തുനിന്നും ജില്ലാ ഭരണകൂടത്തിനെതിരെ ഉയര്‍ന്നത്. ക്വാറിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയിരുന്നെങ്കിലും കളക്ടര്‍ മുഖവിലക്കെടുതില്ലെന്നായിരുന്നു ആക്ഷേപം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
