കൊച്ചി മെട്രോ രണ്ടാം ഘട്ടം; 11.2 കിലോമീറ്റർ പാത, 10 സ്‌റ്റേഷനുകൾ

JULY 5, 2024, 2:47 PM

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം ദ്രുതഗതിയിൽ  മുന്നോട്ടുപോകുകയാണെന്ന് മന്ത്രി പി രാജീവ്. കലൂർ സ്‌റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള നിർമ്മാണത്തിന്‍റെ പൈലിങ് പ്രവർത്തനങ്ങൾ ആരംഭിച്ചു . 

11.2 കിലോമീറ്റർ ആകാശപാതയുടെയും 10 സ്‌റ്റേഷനുകളുടെയും നിർമാണം പൂർത്തിയാക്കാനുള്ള കരാർ നേടിയിരിക്കുന്നത് അഫ്‌കോൺസ്‌ ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനിയാണ്. നിർമ്മാണം പൂർത്തിയാക്കാൻ 600 ദിവസമാണ് നൽകിയിരിക്കുന്നത്. 

2017ൽ സംസ്ഥാന സർക്കാർ അംഗീകരിച്ച ഇൻഫോപാർക്ക്‌ പാതയ്‌ക്ക്‌ 2022ലാണ്‌ കേന്ദ്ര ക്യാബിനറ്റിന്റെ അനുമതി കിട്ടിയതെന്ന് മന്ത്രി രാജീവ് പറഞ്ഞു. ഇപ്പോൾ നൽകിയിരിക്കുന്നത് 1141.32 കോടിയുടെ കരാറാണ്.

vachakam
vachakam
vachakam

സ്‌റ്റേഷനുകൾ.

കലൂർ സ്‌റ്റേഡിയം സ്‌റ്റേഷനാണ്‌ ‘പിങ്ക്‌ പാത’ എന്നു പേരുള്ള കാക്കനാട്‌ പാതയുടെ ആദ്യ സ്‌റ്റേഷൻ. പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്‌, ചെമ്പുമുക്ക്‌, വാഴക്കാല, പടമുകൾ, കാക്കനാട്‌ ജങ്ഷൻ, കൊച്ചിൻ സെസ്‌, ചിറ്റേത്തുകര, കിൻഫ്ര പാർക്ക്‌, ഇൻഫോപാർക്ക്‌ എന്നിവയാണ്‌ മറ്റ്‌ സ്‌റ്റേഷനുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam