കിഫ്‌ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു

MAY 5, 2026, 7:34 AM

തിരുവനന്തപുരം: കിഫ്‌ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. അഡീഷണൽ സിഇഒ മിനി ആൻ്റണിക്കാണ് കിഫ്‌ബിയുടെ ചുമതല.ഭരണമാറ്റത്തിന് പിന്നാലെയാണ് സിഇഒ സ്ഥാനത്ത് നിന്ന് എബ്രഹാം പടിയിറങ്ങുന്നത്. 

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടതിന് പിന്നാലെ പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് കൈമാറിയിരുന്നു. ഇതിനുപിന്നാലെ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകരും രാജി സമർപ്പിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലകിനാണ് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് നൽകിയത്.

ഇവർക്കുപുറമെ അഡീഷണൽ അഡ്വ. ജനറൽമാരായ അശോക് എം. ചെറിയാൻ, കെ.പി. ജയചന്ദ്രൻ എന്നിവരും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, സ്റ്റേറ്റ് അറ്റോണി എൻ. മനോജ് കുമാർ, എന്നിവരും രാജിക്കത്ത് കൈമാറിയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam