ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് സീറ്റും നേടണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ.
ബൂത്ത് തലത്തില്‍ മൈക്രോ മാനേജ്‌മെന്‍റ് നടത്തണമെന്നും എഐസിസി ആരംഭിച്ച വാര്‍ റൂം മാതൃകയില്‍ സംസ്ഥാന, ജില്ലാ, ബൂത്ത് അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേഷൻ സെന്‍ററുകള്‍ ഉടൻ തുറക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ദക്ഷിണേന്ത്യയില്‍ നിന്ന് എഴുപത് സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. കേരളത്തില്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട ആലപ്പുഴ ഉള്‍പ്പടെ എല്ലാ സീറ്റുകളും നേടണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടെ യോഗത്തിലാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
യോഗത്തില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവരും പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്