ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: നവംബർ 22, 23 തീയതികളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

NOVEMBER 20, 2025, 8:46 PM

കോട്ടയം: പാലം നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി തീവണ്ടികള്‍ക്ക് നിയന്ത്രണം. മാവേലിക്കര-ചെങ്ങന്നൂര്‍ സെക്ഷനിലെ പാലം നമ്പര്‍ 128-റെയില്‍പ്പാലത്തിന്റെ സ്റ്റീല്‍ ഗര്‍ഡറുകള്‍ മാറ്റിസ്ഥാപിക്കുന്നതിനാല്‍ താഴെപ്പറയുന്ന ട്രെയിന്‍ സര്‍വീസുകള്‍ നവംബര്‍ 22, 23 തീയതികളില്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ നിയന്ത്രിക്കുകയോ ചെയ്യും.  പൂര്‍ണറദ്ദാക്കല്‍

22-ന് രാത്രി 9.05-ന് കൊല്ലം ജങ്ഷനില്‍നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 66310 കൊല്ലം ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് പൂര്‍ണമായും റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയത്

vachakam
vachakam
vachakam

22-ന് രാത്രി 11.35-ന് മധുരയില്‍നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 16327 മധുര-ഗുരുവായൂര്‍ എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 

23-ന് രാവിലെ 5.50-ന് ഗുരുവായൂരില്‍നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 16328 ഗുരുവായൂര്‍-മധുര എക്‌സ്പ്രസ് ഗുരുവായൂരിനും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും. കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.10-ന് പുറപ്പെടും.

* 22-ന് ഉച്ചയ്ക്ക് ഒന്നിന് നാഗര്‍കോവിലില്‍നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 16366 നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ് കായംകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും.

vachakam
vachakam
vachakam

* 21-ന് ഉച്ചയ്ക്ക് 3.20-ന് എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 12695 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

* 22-ന് വൈകീട്ട് 5.15-ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 12696 തിരുവനന്തപുരം സെന്‍ട്രല്‍എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലിനും കോട്ടയത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും. ട്രെയിന്‍ കോട്ടയത്തുനിന്ന് പുറപ്പെടുന്ന ഷെഡ്യൂള്‍ സമയം രാത്രി 10.05-നായിരിക്കും.

വഴിതിരിച്ചുവിടുന്നവ

vachakam
vachakam
vachakam

* 22-ന് കോട്ടയംവഴിയുള്ള വിവിധ െട്രയിനുകള്‍ ആലപ്പുഴവഴി തിരിച്ചുവിടും.

അവ ചുവടെ: വൈകീട്ട് മൂന്നിന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍-എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്.

* ഉച്ചകഴിഞ്ഞ് 3.45-ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെടുന്ന 16312 തിരുവനന്തപുരം നോര്‍ത്ത്-ശ്രീ ഗംഗാനഗര്‍ പ്രതിവാര എക്‌സ്പ്രസ്. * ട്രെയിന്‍ നമ്പര്‍ 01464 തിരുവനന്തപുരം നോര്‍ത്ത്-ലോകമാന്യതിലക് ടെര്‍മിനസ് പ്രതിവാര സ്‌പെഷ്യല്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് വൈകീട്ട് 4.20-ന് പുറപ്പെടും.ട്രെയിനിന് ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ അധികസ്റ്റോപ്പുകളും നല്‍കും. 

വൈകീട്ട് 6.05-ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16319 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി െബംഗളൂരു ഹംസഫര്‍ എക്‌സ്പ്രസ്.

* വൈകീട്ട് 6.40-ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16629 തിരുവനന്തപുരം സെന്‍ട്രല്‍-മംഗലാപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ്.

* വൈകീട്ട് 5.25-ന് കന്യാകുമാരിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 22503 കന്യാകുമാരി-ദിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്.

* രാത്രി 8.30-ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന 16343-ാം നമ്പര്‍ തിരുവനന്തപുരം സെന്‍ട്രല്‍-രാമേശ്വരം അമൃത എക്‌സ്പ്രസ്.

* രാത്രി ഒന്‍പതിന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16349 തിരുവനന്തപുരം നോര്‍ത്ത്-നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസ്.

* രാത്രി 8.55-ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16347 തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam