തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസ്സാക്കി ഉയർത്തണമെന്ന ധവളപത്രത്തിലെ നിർദ്ദേശം ഈ വർഷത്തെ ബജറ്റിൽ സംസ്ഥാന സർക്കാർ അംഗീകരിക്കില്ല.
നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പള വർദ്ധനവിന്റെ അധിക ബാധ്യത കൂടി ഏറ്റെടുക്കാൻ സാധിക്കില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പെൻഷൻ പ്രായം കൂട്ടുന്നതിന് പകരം ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക തീർത്തു നൽകുന്നതിനായിരിക്കും സർക്കാർ മുൻഗണന നൽകുക.
വരുന്ന 19-ാം തീയതി മുഖ്യമന്ത്രി വി.ഡി. സതീശൻ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഇതുസംബന്ധിച്ച നിർണ്ണായക പ്രഖ്യാപനങ്ങളുണ്ടാകും.ജീവനക്കാർക്കും പെൻഷൻകാർക്കുമായി വലിയൊരു തുകയാണ് ക്ഷാമബത്ത ഇനത്തിൽ സർക്കാർ നൽകാനുള്ളത്.
മുൻപ് അനുവദിച്ച ക്ഷാമബത്താ ഗഡുക്കളുടെ മുൻകാലപ്രാബല്യത്തോടെയുള്ള കുടിശ്ശിക തുക ഇതുവരെ പണമായി നൽകിയിട്ടില്ല. ഈ ഇനത്തിൽ നിലവിൽ ജീവനക്കാർക്ക് 21,670 കോടി രൂപയും പെൻഷൻകാർക്ക് 14,387 കോടി രൂപയും നൽകാനുണ്ട്. ഈ ഭീമമായ തുക ഘട്ടംഘട്ടമായി കൊടുത്തുതീർക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
മുൻ സർക്കാർ നീട്ടിവെച്ച വലിയ സാമ്പത്തിക ബാധ്യതകൾ അതേപടി ഏറ്റെടുത്താൽ, ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുള്ള 'ഇന്ദിരാ ഗാരന്റികൾ' നടപ്പാക്കാൻ സർക്കാരിന് സാധിക്കാതെ വരും. കെ.എസ്.ഇ.ബി.യെ പൊതുമേഖലയിൽ തന്നെ നിലനിർത്തും. എന്നാൽ സംസ്ഥാനത്തെ വൈദ്യുതോത്പാദന രംഗം കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾക്കായി തുറന്നുകൊടുക്കാനുള്ള കൃത്യമായ മാർഗരേഖ ഈ ബജറ്റിൽ ഉൾപ്പെടുത്തും.
പെൻഷൻ പ്രായം കൂട്ടിയാൽ ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്ന വകയിൽ പ്രതിവർഷം 6,000 കോടി രൂപ വീതം രണ്ടു വർഷം കൊണ്ട് 12,000 കോടി രൂപ ലാഭിക്കാമെന്നാണ് ധവളപത്രത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇത് സ്ഥിരമായ ഒരു ലാഭമല്ലെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. ജീവനക്കാർ എപ്പോൾ വിരമിച്ചാലും ഈ ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ട്. പ്രായം കൂട്ടുന്നത് വഴി താല്ക്കാലികമായി ചെലവുകൾ നീട്ടിവെക്കാൻ മാത്രമേ സാധിക്കൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
