കൊച്ചി: പെരുമ്പാവൂർ നഗരത്തിൽ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ അനുകൂലിച്ച് വിവിധ ഇടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
പെരുമ്പാവൂർ നഗരത്തിലെ സുപ്രധാന ജംഗ്ഷനുകളിലും, കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലുമാണ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
പോർക്കളത്തിലെ പടനായകന് അഭിവാദ്യങ്ങളെന്ന പേരിലാണ് ഫ്ലക്സ് ബോർഡുകൾ പ്രഖ്യാപിച്ചത്. യുഡിഎഫ് ജയിച്ചു കെ സി നയിക്കും എന്ന തലക്കെട്ടോടെയാണ് കെ സി വേണുഗോപാൽ അനുകൂല ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
കേരളത്തെ നയിക്കാൻ രമേശ് ചെന്നിത്തല എന്ന തലക്കെട്ടുമായി ആർ.സി ബ്രിഗേഡിന്റെ പേരിലാണ് രമേശ് ചെന്നിത്തല അനുകൂല ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
