'രമേശ് ചെന്നിത്തല ആഗ്രഹിക്കുന്നത് നടക്കും’; മന്ത്രിസഭാ ചർച്ചയിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ

MAY 16, 2026, 6:23 AM

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കിടെ രമേശ് ചെന്നിത്തലയെ കുറിച്ച് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മന്ത്രിസഭാ രൂപീകരണത്തിൽ രമേശ് ചെന്നിത്തല എന്താണ് ആഗ്രഹിക്കുന്നതോ അതിന് വേണ്ട പരിഗണന ഉണ്ടാകുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.

രമേശ് ചെന്നിത്തല കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണെന്നും, തങ്ങളെപ്പോലുള്ള പലരെയും രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന നേതാവാണ് അദ്ദേഹമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

“സ്ഥാനങ്ങൾക്കായി ബാർഗെയിൻ നടത്തി എന്തെങ്കിലും നേടിയെടുത്ത വ്യക്തിയല്ല രമേശ് ചെന്നിത്തല. ആവശ്യങ്ങൾ ഉന്നയിച്ച് സമ്മർദ്ദം ചെലുത്തുന്ന നേതാവായിട്ടാണോ നിങ്ങൾ അദ്ദേഹത്തെ കാണുന്നത്?” എന്നായിരുന്നു മാധ്യമങ്ങളോടുള്ള കെ സി വേണുഗോപാലിന്റെ പ്രതികരണം.

vachakam
vachakam
vachakam

രമേശ് ചെന്നിത്തലയുടെ അഭിപ്രായങ്ങൾക്കും നിലപാടുകൾക്കും പാർട്ടിയിൽ വലിയ പ്രാധാന്യമുണ്ടാകുമെന്നും, ആ കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരെയും ഒത്തൊരുമയോടെയും സന്തോഷത്തോടെയും മുന്നോട്ട് കൊണ്ടുപോകുന്ന രീതിയിലായിരിക്കും പാർട്ടിയുടെ നീക്കമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam