കണ്ണൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഐഎമ്മിനും പ്രതിപ്പട്ടികയിലുള്ള നേതാക്കൾക്കും തിരിച്ചടിയായി കോടതിയുടെ നിർണായക നടപടി. കേസിൽ പ്രതികളായ മുഴുവൻ പേരും നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ച് പിഎംഎൽഎ കോടതി സമൻസ് അയച്ചു.
കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകൾ നിലനിൽക്കുന്നുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾക്ക് കോടതി അനുമതി നൽകുകയും പ്രതികൾക്ക് സമൻസ് പുറപ്പെടുവിക്കുകയും ചെയ്തത്.
സിപിഐഎം നേതാക്കളായ കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നിവരടക്കം പ്രതിപ്പട്ടികയിലുള്ള എല്ലാവർക്കും സമൻസ് അയച്ചിട്ടുണ്ട്. കേസിലെ 28 പ്രതികളാണ് സമൻസിന് വിധേയരായിരിക്കുന്നത്.
അടുത്ത മാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. ഹാജരാകാത്ത പക്ഷം നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണ ഇടപാടുകളും കേന്ദ്രീകരിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്തുന്നത്. കോടതിയുടെ പുതിയ നടപടി കേസിന്റെ വിചാരണ നടപടികൾക്ക് വേഗം കൂട്ടുമെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
