തൃശൂരിലെ കലുങ്ക് സംവാദത്തിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അപമാനിച്ച ആനന്ദവല്ലിക്ക് പണം നൽകി കരുവന്നൂര്‍ ബാങ്ക്. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണത്തിന്റെ പലിശ നല്‍കിയെന്ന് ആണ് ആനന്ദവല്ലി വ്യക്തമാക്കുന്നത്.
അതേസമയം തനിക്ക് പണം കിട്ടിയെന്നും സുരേഷ് ഗോപിയെ കാണുന്നതിനു പകരം ബാങ്ക് അധികൃതരെ കണ്ടാല്‍ മതിയായിരുന്നുവെന്നും ആണ് ആനന്ദവല്ലിയുടെ പ്രതികരണം. ആനന്ദവല്ലിയുടെ പ്രശ്‌നം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിഹാരമുണ്ടായതെന്ന് സിപിഐഎം പൊറത്തിശ്ശേരി എല്‍ സി സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാല്‍ പ്രതികരിച്ചു.
ചികിത്സാ ആവശ്യങ്ങള്‍ക്കായി കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ പലിശ ലഭിക്കണമെന്നായിരുന്നു ആനന്ദവല്ലിയുടെ ആഗ്രഹം. എന്നാൽ മൂന്ന് മാസം കൂടുമ്പോഴാണ് സഹകരണ ബാങ്കില്‍ പലിശ വിതരണം ചെയ്യാറ്. ആ നിലയ്ക്ക് ആനന്ദവല്ലിക്ക് ആവശ്യമുള്ളപ്പോള്‍ വന്ന് പലിശ വാങ്ങാമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്