പത്തനംതിട്ട: ശബരിമല സംരക്ഷണ സംഗമത്തിന്റെ പൊതു സമ്മേളനത്തിൽ സിപിഐഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശിച്ച് ബിജെപി തമിഴ്‌നാട് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ.
പിണറായി വിജയന്‍ അയ്യപ്പ സംഗമം നടത്തിയത് അയ്യപ്പനോടുള്ള താത്പര്യം കൊണ്ടല്ല. തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാന്‍ വേണ്ടിയാണ്. ഈ നാടകം ജനങ്ങള്‍ മനസിലാക്കും. ഡിഎംകെ ആഗോള മുരുക സംഗമം നടത്തി. ഇത് കണ്ടാണ് പിണറായി ഇവിടെ അയ്യപ്പ സംഗമം നടത്തിയത്.
ഒരു കള്ളന്റെ മോഷണം കണ്ട് മറ്റൊരു കള്ളന്‍ മോഷ്ടിക്കുന്നത് പോലെയാണ്. ആഗോള അയ്യപ്പ സംഗമം നടത്താന്‍ പിണറായി വിജയന് എന്താണ് യോഗ്യത. ദൈവങ്ങളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെന്നും അണ്ണാമലൈ ഉന്നയിച്ചു.
അയ്യപ്പനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം മാറ്റാന്‍ തയ്യാറാകണം. അയ്യപ്പനോട് താത്പര്യമുണ്ടെങ്കില്‍ അതാണ് ചെയ്യേണ്ടത്. അതിന് തയ്യാറാകാതെ അയ്യപ്പ സംഗമം നടത്തുന്നത് എന്തിനാണ് എന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭഗവത് ഗീതയുടെ പന്ത്രണ്ടാം അധ്യായം ഉദ്ധരിച്ച പിണറായി വിജയന്‍ പന്ത്രണ്ടാം അധ്യായത്തിന് മുകളിലേക്ക് വേറെ അധ്യായം ഉണ്ടെന്ന് അറിയണം. പിന്നാലെ നരകത്തിലേക്ക് മനുഷ്യന്‍ പോകാന്‍ മൂന്നു വഴികള്‍ ഉണ്ട് എന്ന് തുടങ്ങുന്ന ഭഗവത്ഗീത വരികളും അണ്ണാമലൈ ഉദ്ധരിച്ചു. കൈയ്യില്‍ അധികാരം ഉണ്ടെന്ന ആത്മവിശ്വാസത്താല്‍ പിണറായി അക്രമം പ്രവര്‍ത്തിച്ചു.
ദയവായി ഭഗവത്ഗീതയെ ഉദ്ധരിക്കരുത്. പരശുരാമന്‍ മിത്ത് ആണെന്ന് ജയരാജന്‍ പറഞ്ഞു, ജി സുധാകരനാണ് പറഞ്ഞത് വാമനന്‍ മിത്താണെന്ന്. അവര്‍ ദൈവത്തെ കരുവാക്കി പണം ഉണ്ടാക്കുന്നു. അയ്യപ്പനെ വെറുതെ വിടണമെന്നും അണ്ണാമലൈ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
