വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ്; ഇപി ജയരാജനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

JUNE 17, 2026, 4:11 AM

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജനും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരും ചേർന്ന് മർദ്ദിച്ചെന്ന പരാതി എസ്ഐടി അന്വേഷിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

ജയരാജനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി നേരത്തെ തള്ളിയിരുന്നു.ഈ സാഹചര്യത്തിൽ ഒരു അസി. കമ്മീഷണറുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ച് തുടരന്വേഷണം നടത്തുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

അതേസമയം, ശരീരസൗന്ദര്യ മത്സര വിജയികൾക്ക് പൊലീസിൽ നിയമനം നടത്തിയെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അനർഹകർക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

vachakam
vachakam
vachakam

ആഭ്യന്തര സുരക്ഷയിലും ക്രമസമാധാന പരിപാലനത്തിലും പൊലീസിനെ സഹായിക്കുന്നതിനായി 1000 ഹോം ഗാർഡുകളെ ഉടൻ നിയമിക്കുമെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam