പാലക്കാട്: ഡോക്ടര്‍മാര്‍ക്കെതിരേ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വയരക്ഷയ്ക്ക് കുരുമുളകു സ്‌പ്രേ വാങ്ങിനല്‍കുന്ന പദ്ധതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പാലക്കാട് ബ്രാഞ്ച് രംഗത്ത്.
അതേസമയം ആക്രമണഭീഷണി നേരിടുന്ന അടിയന്തരഘട്ടങ്ങളില്‍ സ്വയരക്ഷ ഉറപ്പുവരുത്താന്‍ മാത്രമാണിതെന്നാണ് ഐഎംഎ ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപനങ്ങളില്‍ സംവിധാനമുണ്ടാക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിക്കാന്‍ ഇതുമൂലം കഴിയുമെന്നും സംഘടന പറയുന്നു.
കോഴിക്കോട് താമരശ്ശേരി ഗവ. താലൂക്കാശുപത്രിയില്‍ കഴിഞ്ഞ ദിവസം ഒന്‍പതു വയസ്സുകാരി മരിച്ചതിനെത്തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതോടെയാണ് പാലക്കാട് ഐഎംഎയുടെ നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
