അമ്പൂരിയിൽ അപകടത്തെ തുടർന്ന് മൂന്ന് വയസുകാരി മരിച്ച സംഭവം; കുട്ടിയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

JULY 6, 2026, 5:32 AM

തിരുവനന്തപുരം: അമ്പൂരിയിൽ വാഹനാപകടത്തിൽ മരിച്ച മൂന്ന് വയസുകാരി ഋതുവേദയുടെ അമ്മ നിഷ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. നിഷയെ ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് അമ്പൂരി കുമ്പിച്ചൽക്കടവ് പാലത്തിന് സമീപം നടന്ന ദാരുണ അപകടത്തിൽ മൂന്ന് വയസുകാരിയായ ഋതുവേദ മരിച്ചത്. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയിരുന്ന കുട്ടിയുടെ ശരീരത്തിലൂടെ കുടുംബം എത്തിയ വാഹനം കയറിയിറങ്ങുകയായിരുന്നു.

വാഹനത്തിന്റെ ഹാൻഡ് ബ്രേക്കിലെ തകരാറിനെ തുടർന്ന് വാഹനം മുന്നോട്ട് ഉരുണ്ടുനീങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

vachakam
vachakam
vachakam

മരിച്ച കുട്ടിയുടെ പിതാവ് അനുപ്രസാദ് കാട്ടാക്കട കൊറ്റമ്പള്ളി കുറ്റിയാനിക്കാട് സ്വദേശിയാണ്. കുടുംബത്തിന്റെ ദാരുണ നഷ്ടത്തിന് പിന്നാലെയാണ് കുട്ടിയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam