തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ വിവാദ പ്രസംഗത്തിൽ ബിജെപി നേതാവ് ആർ ശ്രീലേഖക്കെതിരെ തിരുവനന്തപുരം പൊലീസ് കമ്മീഷണർക്ക് പരാതി നൽകി യുഡിഎഫ് നേതാവും കൗൺസിലറുമായ കെ എസ് ശബരീനാഥൻ.
രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശം പിൻവലിക്കണമെന്ന് ശബരിനാഥൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വിവാദ പരാമർശം പിൻവലിച്ചില്ലെങ്കിൽ നിയമത്തിന്റെ വഴിയേ പോകുമെന്നും ശബരിനാഥൻ പറഞ്ഞിരുന്നു. പിന്നാലെയാണ് നേരിട്ട് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ചാണ് പരാതി. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ശ്രീലേഖ അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ താണ്ഡവ നൃത്തത്തെ മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോളുണ്ടാകുന്ന വെപ്രാളമായി ചിത്രീകരിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ആർ ശ്രീലേഖക്കെതിരെ കേസ് എടുക്കണമെന്നാവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസും പരാതി നൽകിയിരുന്നു.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളമാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
