ഒക്ലഹോമയിൽ കാണാതായ നാലു വയസ്സുകാരനെയും പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

OCTOBER 15, 2026, 2:30 AM

ടെക്‌സസ്: ഒക്ലഹോമയിൽ കാണാതായ നാലു വയസ്സുകാരനെയും പിതാവിനെയും ടെക്‌സസിലെ ഗെയ്ൻസ് വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ലഹോമ സിറ്റിയിൽ നിന്നുള്ള കാലെബ് ഫർലിയെയും മകൻ ആൻഡ്രെസ് 'ഹാരി' ഫർലിയെയുമാണ് ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച അമ്മയുമായുള്ള കുട്ടിയുടെ കൈമാറ്റത്തിന് പിതാവ് എത്താതിരുന്നതിനെ തുടർന്ന് കുട്ടിക്കായി ആംബർ അലേർട്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പിതാവിനെതിരെ പേരന്റൽ കിഡ്‌നാപ്പിംഗിന് (രക്ഷിതാവ് കുട്ടിയെ തട്ടിക്കൊണ്ടുപോകൽ) അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

തിങ്കളാഴ്ച ഇരുവരെയും ഗെയ്ൻസ് വില്ലയിലെ ഒരു പ്രാദേശിക സ്ഥാപനത്തിന് സമീപം കണ്ടതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നു. ബുധനാഴ്ച രാവിലെ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പിതാവും കുട്ടിയും നടക്കുന്ന ദൃശ്യങ്ങൾ വ്യക്തമായത്.

vachakam
vachakam
vachakam

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മാനസിക അസ്ഥിരതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാലെബിനുണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam