ജര്‍മനിയിലെ തീവെപ്പിന് പിന്നില്‍ ഉടമകൾ തമ്മിലുള്ള തർക്കമെന്ന് റിപ്പോർട്ട്

OCTOBER 15, 2026, 3:08 AM

ഇടുക്കി: ജര്‍മനിയില്‍ മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ തീവെപ്പിന് കാരണം അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ തമ്മിലുള്ള തര്‍ക്കമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച നടന്ന വിവരം മരിച്ചവരുടെ കുടുംബങ്ങള്‍ ഇന്നലെ വൈകിട്ടാണ് അറിയുന്നത്.   

മലയാളികള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് ഉടമ സ്ഥലത്തില്ലാതിരുന്ന സമയത്താണ് തീവെപ്പ് നടന്നത്. ഉടമകള്‍ തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും മരിച്ച മലയാളികളുടെ ബന്ധുക്കൾ പറഞ്ഞു. ജര്‍മനിയിലെ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തില്‍ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാര്‍ മരണപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഇടുക്കി കട്ടപ്പന സ്വദേശിനി നോവ സാബു(26), കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ജോയ്,  കാലടി സ്വദേശി സിവിന്‍ ജോണി എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. ജോലിക്കായി ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് നോവ ജര്‍മനിയിലേക്ക് പോയത്.

vachakam
vachakam
vachakam

കെട്ടിടത്തിന് തീവെച്ചതാണോയെന്ന് പൊലീസും സംശയിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.   സംഭവത്തില്‍ കുറ്റക്കാരനെന്ന് സംശയിക്കുന്ന 41-കാരനായ റൊമാനിയന്‍ പൗരനെ ജര്‍മന്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

'അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ വഴക്കാണ് അപകടത്തിന് കാരണമായത്. ഇവര്‍ തമ്മില്‍ മുന്‍പും പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് നമുക്ക് കിട്ടിയ വിവരം. തൊട്ടടുത്തുള്ള വലിയൊരു ആശുപത്രിയില്‍ തന്നെയാണ് അവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ എംപിയും മന്ത്രിയുമെല്ലാം ഇടപെട്ടിട്ടുണ്ട്. നമുക്ക് ചെയ്യാനാകുന്ന കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ഇവിടത്തേത് പോലുള്ള നിയമങ്ങളല്ലല്ലോ അവിടെയുള്ളത്. ശ്രമിക്കുന്നുണ്ട്.' പഞ്ചായത്തംഗം അപ്പുക്കുട്ടൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam