അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ആശ്വാസം, നാല് വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിച്ചു

OCTOBER 15, 2026, 12:37 AM

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ നാല് വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിച്ചു.

കേസിലെ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ കോട്ടയം വിജിലന്‍സ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണം എന്ന ഇടക്കാല ആവശ്യത്തിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.ശിക്ഷ മരവിപ്പിച്ചതിനാല്‍ ടോമിന്‍ ജെ തച്ചങ്കരിക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകും.

2003 മുതല്‍ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിക്കുന്നത്.നാല് വര്‍ഷം തടവും 30.84 ലക്ഷം രൂപ പിഴയും ആയിരുന്നു ശിക്ഷ. 

vachakam
vachakam
vachakam

എന്നാൽ, സ്വത്ത് മാതാവ് വഴി ലഭിച്ചതാണെന്നും ഇക്കാര്യം വിജിലന്‍സ് കോടതി പരിഗണിച്ചില്ല എന്നുമാണ് ടോമിന്‍ ജെ തച്ചങ്കരിയുടെ വാദം.13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായക വിധി പുറത്ത് വന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam