ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഫീസ് 10 രൂപയാക്കാൻ നീക്കം; ഹൈക്കോടതിയുടെ അനുമതി തേടും

OCTOBER 14, 2026, 11:43 PM

തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിനുള്ള ഫീസ് അഞ്ച് രൂപയിൽനിന്ന് 10 രൂപയായി ഉയർത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചിക്കുന്നു. നിരക്ക് വർധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി തേടും. പമ്പയിലെ ശുചിമുറി സേവനം പൂർണമായും സൗജന്യമാക്കുന്നതിനാണ് ഫീസ് വർധിപ്പിക്കുന്നതെന്നാണ് ബോർഡിന്റെ വിശദീകരണം.

നിരക്ക് വർധന നിലവിൽ വന്നാൽ ഭക്തർക്ക് പണം നൽകാതെ ശുചിമുറികൾ ഉപയോഗിക്കാനാകും. വെർച്വൽ ക്യൂ ബുക്കിങ് ഫീസ് ഉയർത്തുന്നത് പരാതികൾക്ക് ഇടയാക്കുമെന്ന അഭിപ്രായം ഭരണസമിതിയിൽ ഉയർന്നെങ്കിലും ഭക്തർക്ക് ഗുണകരമാകുന്ന മാറ്റമെന്ന നിലപാടാണ് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സ്വീകരിച്ചത്.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്. ദർശനത്തിനായി ഭക്തർക്ക് ഓൺലൈനിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതിനായി ഈടാക്കുന്ന അഞ്ച് രൂപയാണ് ഇരട്ടിയാക്കാൻ ബോർഡ് ആലോചിക്കുന്നത്.

vachakam
vachakam
vachakam

അതേസമയം, ശബരിമലയിൽ തുലാമാസ പൂജയ്ക്കിടെ സന്നിധാനത്തെ മുറികൾ കൂട്ടത്തോടെ അതിവേഗം ബുക്ക് ചെയ്ത സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കെ. ജയകുമാർ അറിയിച്ചു. ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്തതോടെ സാധാരണ ഭക്തർക്ക് മുറികൾ ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam