തിരുവനന്തപുരം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനം കലുഷിതമായിരിക്കെ ചെന്നൈയിൽ ഇന്ന് ഇന്ത്യ സഖ്യത്തിന്റെ വൻ പ്രതിഷേധം.
വൈകിട്ട് എഗ്മോറിൽ നടക്കുന്ന യോഗത്തിൽ ടിവികെയും പങ്കെടുക്കും. തമിഴ്നാട്ടിൽ ടിവികെ സഖ്യത്തിന്റെ ഭാഗം അല്ലാത്ത ഇടതുപാർട്ടികളുടെ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.
യോഗത്തിനായി രാഹുലിന്റെയും തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെയും ചിത്രം ഉൾപ്പെടുത്തി പോസ്റ്റർ തയാറാക്കിയിരുന്നു. എസ്ഐആർ വിഷയത്തിൽ ടിവികെയുടെ മൗനവും ദില്ലി പ്രതിഷേധങ്ങളിൽ നിന്ന് അകലം പാലിച്ചതും ചർച്ചയായിരുന്നു.
അതിനിടെ, ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. എസ്ഐആർ നടപടിക്രമങ്ങളെ അടക്കം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് കോടതിയുടെ മുമ്പിലെത്തുക. പ്രതിപക്ഷ സമരത്തെ പൊലീസ് നേരിട്ടതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജികളടക്കം ഒപ്പം പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
